തണ്ണിമത്തൻ വിളവെടുപ്പ്
1546539
Tuesday, April 29, 2025 6:36 AM IST
പാന്പാക്കുട: കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ പാന്പാക്കുട സിഡിഎസ് നടപ്പാക്കിയ വേനൽമധുരം - 2025 തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നടത്തി. രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന ശ്രേയസ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വാണി സംഘകൃഷി ഗ്രൂപ്പാണ് തണ്ണി മത്തൻ കൃഷി നടത്തിയത്.
പ്രസിഡന്റ് ശ്രീകാന്ദ് നന്ദനൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഫിലിപ്പ് ഇരട്ടയാനിക്കൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റജീന മുഖ്യ പ്രഭാഷണം നടത്തി.