ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയില്‍ തിരുനാൾ
1546543
Tuesday, April 29, 2025 6:36 AM IST
അങ്കമാലി: ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയില്‍ വിശുദ്ധ റീത്തായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മെയ് 9, 10, 11 തീയതികളിലായി ആഘോഷിക്കും. തിരുനാളിനൊരുക്കമായുള്ള നൊവേന വ്യാഴാഴ്ച ആരംഭിക്കും. നൊവേന എല്ലാദിവസവും രാവിലെ 6.30നും വൈകിട്ട് 5.45നും ആരംഭിക്കുന്നു.
വ്യാഴാഴ്ച രാത്രി ഏഴിന് കൗശിക് മ്യൂസിക്കല്‍ മെഗാ ലൈവ് ഷോ, വെള്ളിയാഴ്ച വൈകീട്ട് 5.45-ന് തിരുനാള്‍ കൊടികയറ്റം, രൂപം വെഞ്ചിരിപ്പ്, ശനി രാവിലെ 6.30-ന് വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന, ലദീഞ്ഞ്. തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിക്കല്. വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുര്‍ബാന.
പ്രദക്ഷിണം, ആകാശവര്ണവിസ്മയം, ശിങ്കാരിമേളം (ധ്രൂവം കലാസമിതി) തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 8.30 ന് കുര്‍ബാന, വിശുദ്ധ അന്നയോടുള്ള നൊവേന, വൈകിട്ട് അഞ്ചിന്ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. പ്രസംഗം, പ്രദക്ഷിണം, ലൈറ്റ് ആൻഡ് മ്യൂസിക്കല്‍ ഷോ, ബാന്റ് മേളം (രാഗദീപം മുണ്ടത്തിക്കോട്), തിരുസ്വരൂപം എടുത്തുവയ്ക്കല്. തിങ്കള്‍ വൈകിട്ട് 5.45 ന് പരേതര്‍ക്കായി കുര്‍ബാന, സിമിത്തേരി സന്ദര്‍ശനം, ഒപ്പീസ്.