പാറക്കടവിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
1546210
Monday, April 28, 2025 4:29 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് ജോബ്സ്റ്റേഷൻ ആരംഭിച്ചത്. ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് താരാ സജീവ് അധ്യക്ഷയായിരുന്നു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, അഡ്വ. ഷബീർ അലി, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശേരി,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. ശ്രീരാഗ്, കില ബ്ലോക്ക് കോ ഓർഡിനേറ്റർ കെ.കെ. വിജയപ്രകാശ് എന്നിവർ സംസാരിച്ചു. ജോബ്സ്റ്റേഷന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.