ചക്കുങ്കല്‍ റസിഡന്റ്സ് അസോ. ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിജ്ഞയും
1546212
Monday, April 28, 2025 4:29 AM IST
കൊച്ചി: പാലാരിവട്ടം ചക്കുങ്കല്‍ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും പ്രതിജ്ഞയും നടത്തി.
അസോസിയേഷന് പ്രസിഡന്റ് കെ.പി. ഹാഷിം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സെക്രട്ടറി സി.എ. പ്രേമലത, വൈസ് പ്രസിഡന്റ് ചന്ദ്രഭാനു, ട്രഷറര്‍ ജോസ് തോമസ്, ജോയിന്റ് സെക്രട്ടറി അനുപമ വേണുഗോപാല്‍,
മദ്യവിരുധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, എസ്ഐ ബാബു പി. ജോണ്‍, ഡോ. ഡിന്നി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.