സഹ.സംഘം സെക്രട്ടറി മരിച്ച നിലയിൽ
1546334
Monday, April 28, 2025 10:51 PM IST
എരമല്ലൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം സെക്രട്ടറിയെ സംഘം കെട്ടിടത്തിന്റെ കോന്പൗണ്ടിലുള്ള മറ്റൊരു കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
എഴുപുന്ന പഞ്ചായത്ത് പുതുവൽ നികത്തിൽ കെ.എം. കുഞ്ഞുമോൻ (52) ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോഴാണ് കെട്ടിടത്തിന്റെ ഷട്ടർ പകുതി ഉയർത്തിയ നിലയിൽ കണ്ടത്. അരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: അഭിരാമി, അഭിജിത്ത്.