തിരുമാറാടി, കാക്കൂർ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം വർധിക്കുന്നു
1546215
Monday, April 28, 2025 4:29 AM IST
തിരുമാറാടി: തിരുമാറാടി, കാക്കൂർ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്നു. കാക്കൂർ കൈതാടിമുകളേൽ ജോർജിന്റെ വീട്ടിലെ ആട്ടിൻ കൂട്ടിൽ നായ്ക്കൾ കൂട്ടത്തോടെയെത്തി രണ്ട് ആടുകളെ കടിച്ചുകൊന്നു. കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയതിനാൽ മറ്റ് ആടുകളെ കടിച്ചു പരിക്കേൽപ്പിച്ചിരുന്ന നായ്ക്കൾ ഓടിപ്പോയി.
കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളുണ്ടായി. തിരുമാറാടി ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തജനങ്ങളെയും തെരുവുനായ്ക്കൾ ആക്രമിക്കാനെത്തി. ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.