ഐമുറി സ്കൂളിൽ ഓഡിറ്റോറിയം നവീകരണം ആരംഭിച്ചു
1546209
Monday, April 28, 2025 4:29 AM IST
പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് ഐമുറി കുന്നുമ്മേൽ സ്ക്കൂളിലെ ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർമാണ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോസ് അധ്യക്ഷത വഹിച്ചു സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ഒ. ഫ്രാൻസിസ് , പ്രധാന അധ്യാപിക സി.എം. സിജി, വർഗീസ് തോപ്പിലാൻ എന്നിവർ പ്രസംഗിച്ചു.