ചാവറയിൽ നൃത്ത-സംഗീത ഫെസ്റ്റിവല്‍
1546206
Monday, April 28, 2025 4:16 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററും ഡല്‍ഹിയിലെ സ്വരാഞ്ജലിയും സംയുക്തമായി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കളേഴ്സ് ഓഫ് ഇന്ത്യ ദേശീയ നൃത്ത-സംഗീത ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.
സിത്താറിസ്റ്റ് സുബ്രത ഡേ ഉദ്ഘാടനം ചെയ്തു.
സുബ്രത ഡേയും രത്നശ്രീ അയ്യരും (തബല) ചേര്‍ന്നുള്ള സംഗീത കച്ചേരിയോടെ തുടങ്ങിയ ഫെസ്റ്റിവലില്‍ ഒഡിസി നര്‍ത്തകി ഷോമൃത മണ്ഡല്, കഥക് നര്‍ത്തകി സുജയ ഘോഷ്, ബര്‍നാലി സര്‍ക്കാര്‍ (അഭിനയം) എന്നിവരുടെ നൃത്താവതരണവും ഉണ്ടായിരുന്നു.