പെരുന്പാവൂരിൽ രാസലഹരിയുമായി നാലു യുവാക്കൾ പിടിയിൽ
1546229
Monday, April 28, 2025 4:49 AM IST
പെരുമ്പാവൂർ: പെരുന്പാവൂരിൽ രാസലഹരിയുമായി നാലു യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുരയ്ക്കൽ ഷിഹാബ് (34), കിഴക്കൻ നിഷാദ് (39), കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ അനസ്(39)എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
വെങ്ങോല ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽനിന്നും 0.7 ഗ്രാം എംഡിഎംഎയും, മയക്കുമരുന്നു വില്പനയിലൂടെ നേടിയ 13,800 രൂപയും കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പിടികൂടിയിട്ടുണ്ട്.
സംഘത്തിലെ നിഷാദ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമാണ്. കഴിഞ്ഞ ദിവസം 5 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ടു പേരെ പെരുമ്പാവൂരിൽനിന്നു പിടികൂടിയിരുന്നു.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ ടി.എം. സൂഫി, എസ്ഐമാരായ
റിൻസ് എം. തോമസ്, എൻ.പി. ശശി, സുഭാഷ് തങ്കപ്പൻ, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒ മാരായ ടി.എ. അഫ്സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, അജിത്ത് മോഹൻ, എ.ടി. ജിൻസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.