വാഹനാപകടത്തിൽ യുവാവിനു പരിക്ക്
1546201
Monday, April 28, 2025 4:16 AM IST
വൈപ്പിൻ: സ്വകാര്യ ബസ് മോട്ടോർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന്റെ കാൽ ഒടിഞ്ഞു. പള്ളിപ്പുറം പ്ലാക്കൽ ഗംഗാധരന്റെ മകൻ അഭിറാ(24)മിന്റെ കാലാണ് ഒടിഞ്ഞത്. ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം സംസ്ഥാന പാതയിൽ എളങ്കുന്നപ്പുഴ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. വൈപ്പിൻ റൂട്ടിൽ ഓടുന്ന സാധിക എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർക്കെതിരെ ഞാറക്കൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.