നിർത്തിയിട്ടിരുന്ന ലോറിയിൽ സ്വകാര്യ ബസ് ഇടിച്ചു
1546213
Monday, April 28, 2025 4:29 AM IST
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിൽ സ്വകാര്യ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചശേഷം വൈദ്യുത പോസ്റ്റിൽ ഇടിച്ചു. 12 യാത്രക്കാർക്കു പരിക്കേറ്റു.
അടിമാലി 14-ാം മൈൽ കക്കാട്ടുകുടി കെ.കെ. മനു (33) കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ബാക്കി 11 പേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കു ദേവികുളത്തുനിന്ന് ആലുവയ്ക്ക പോയ ബസാണ് അപകടത്തിൽപെട്ടത്. ബസിന്റെ മുൻഭാഗത്തിനും കേടുപാടുണ്ട്.