സിപിഐ ആവോലി ലോക്കൽ സമ്മേളനം
1546537
Tuesday, April 29, 2025 6:36 AM IST
മൂവാറ്റുപുഴ: സിപിഐ 25-ാമത് പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ആവോലി ലോക്കൽ സമ്മേളനത്തിന് സമാപനമായി. സമ്മേളനത്തിന്റെ ഭാഗമായി മാവിൻചുവടിൽ നിന്നാരംഭിച്ച പ്രകടനം ആനിക്കാട് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ബി. നിസാർ അധ്യക്ഷത വഹിച്ചു.