അയ്യപ്പൻ കോവിലിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
1546549
Tuesday, April 29, 2025 6:36 AM IST
കൊച്ചി: ശ്രീനാരായണ ധർമ്മസമാജം എറണാകുളം അയ്യപ്പൻ കോവിലിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മേയ് നാലു വരെ നടക്കുന്ന സപ്താഹ യജ്ഞ ശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് രഥയാത്രയായി പുറപ്പെട്ട് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയോടെ എത്തിച്ചേർന്നു. സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടനം ഗാനരചയിതാവ് ആർ കെ ദാമോദരൻ നിർവഹിച്ചു.
ഇന്നു വൈകിട്ട് ആറരയ്ക്ക് ഭദ്രകാളിപ്രാദുർഭാവം, നാളെ വൈകിട്ട് ആറരയ്ക്ക് നരസിംഹാവതാരം ദർശനം, വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 നു വിദ്യാഗോപാലമന്ത്രാർച്ചന തുടർന്ന് ശ്രീരാമവതാരം, വൈകിട്ട് ആറരയ്ക്ക് ശ്രീകൃഷ്ണാവതാരം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ഉണ്ണിയൂട്ട്, വൈകിട്ട് ആറിന് രുക്മിണീ സ്വയംവരം, ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുചേലവൃത്തം എന്നിവയാണ് പരിപാടികൾ.