അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
1546480
Tuesday, April 29, 2025 3:02 AM IST
കടുവാക്കുളം: കത്തോലിക്കാ കോൺഗ്രസ് കടുവാക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ റവ.ഡോ. ഷാജി കൊച്ചുപുരയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചെറിയാൻ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ഫാ. ചാക്കോച്ചൻ വടക്കേതലയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ ഈട്ടോലിൽ, ഫാ. ആന്റണി കളപ്പുര, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബി ജോൺ കൈതയിൽ, സിപിഎം ഏരിയ കമ്മിറ്റിയംഗം പി.സി. ബെഞ്ചമിൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ നന്തികാട്ട്, മനു ജെ. വരാപള്ളി, ജയൻ ബി. മഠം, ജൂഫിൻ മാത്യു എന്നിവർ പ്രസംഗിച്ചു.