മുഖ്യമന്ത്രി പിണറായി വിജയന് നാളെ കോട്ടയത്ത്
1546091
Sunday, April 27, 2025 11:33 PM IST
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാളെ കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10നു കോട്ടയത്ത് ആന്‍സ് കണ്വന്ഷന് സെന്ററില്‍ മുഖ്യമന്ത്രി സമൂഹത്തിലെ വിവിധ ശ്രേണിയില്‍പ്പെട്ട അഞ്ഞൂറോളം പേരുമായി സംവദിക്കും.
വൈകുന്നേരം നാലിന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മഹായോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. മന്ത്രിമാരും ഘടകകക്ഷി സംസ്ഥാന നേതാക്കളും യോഗത്തില്‍ പ്രസംഗിക്കും. 50,000 പേര് പങ്കെടുക്കുന്നു സംഘാടകർ പറഞ്ഞു.
എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ബെന്നി മൈലാടൂര്‍, എം.റ്റി. കുര്യന്, സണ്ണി തോമസ്, മാത്യൂസ് ജോര്‍ജ്, പ്രശാന്ത് നന്ദകുമാര്‍, ഔസേപ്പച്ചന് തകിടിയേല്‍, ജിയാഷ് കരീം, ബോബന് തെക്കേല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.