വാര്‍ഷികയോഗം നടത്തി
1546468
Tuesday, April 29, 2025 3:01 AM IST
ചങ്ങനാശേരി: വിവേകാനന്ദ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ 12-ാമത് വാര്‍ഷികയോഗം നടത്തി. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് പി.ആര്. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. ജോണ്‍ സി. ആന്റണി മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി പി.ആര്. ഗോപാലകൃഷ്ണപിള്ള (പ്രസിഡന്റ്), കെ.സി. ജഗദ്രഥന് (സെക്രട്ടറി), ജോസ് കെ. സെബാസ്റ്റ്യന്‍ (ട്രഷറര്‍), ലത ജി. നായര്‍ (വൈസ് പ്രസിഡന്റ്), പ്രീത് പി. ജോസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.