ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ പോലീസ് പിടികൂടി
1546478
Tuesday, April 29, 2025 3:02 AM IST
കോട്ടയം: നഗരത്തിൽനിന്നു ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ കോട്ടയം വെസ്റ്റ് പോലീസ് കമ്പത്തുനിന്നു പിടികൂടി. കമ്പം സ്വദേശികളായ ഇന്ദിരാ കോളനിയില്‍ അശോക് (18), ശുക്രന് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഴിഞ്ഞ ജനുവരി 14നാണു കോട്ടയം ഐഡ ജംഗ്ഷനു സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍നിന്നു കാവാലം സ്വദേശി വിഷ്ണുവിന്റെ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്. എസ്ഐ അംഗദന്, ഗ്രേഡ് എസ്ഐ അനീഷ് വിജയന്, എഎസ്ഐ രാജേഷ്, എസ്സിപിഒ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.