ലഹരിക്കെതിരേ പൗരപ്രതിരോധവും ഭവനസന്ദര്‍ശനവും
1546477
Tuesday, April 29, 2025 3:02 AM IST
കുമാരനല്ലൂര്‍: ലഹരിവ്യാപനത്തിനെതിരേ കോട്ടയത്ത് നാളെ നടത്തുന്ന പൗര പ്രതിരോധത്തിന്റെ ഭാഗമായി കുമാരനല്ലൂരില്‍ ഭവനസന്ദര്‍ശനവും ഒപ്പുശേഖരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം സാബു മാത്യുവിന്റെ അധ്യക്ഷതയില്‍ ഡോ.പി.ആര്. സോന, ശോഭന പ്രസന്നന്, ഷൈലജ ബാബു, ടി.സി. റോയി, തങ്കച്ചന് ചെട്ടിയാത്ത്, ജിനേഷ് നാഗമ്പടം, ഷോബി ലൂക്കോസ്, പി.എസ്. ആഷിക്, കെ. ബി. രാജന്, അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.