ഇത്തിത്താനം ആയുഷ്യ റൂബി ജൂബിലി ആഘോഷം നാളെ
1546323
Monday, April 28, 2025 7:05 AM IST
ചങ്ങനാശേരി: മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1985ല്‍ സ്ഥാപിതമായ ഇത്തിത്താനം ആയുഷ്യ ഹീലിംഗ് ആൻഡ് ഇന്റഗ്രേഷന്‍ സെന്ററിന്റെ റൂബി ജൂബിലി ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ, ഡോ. സി. തോമസ് ഏബ്രഹാം എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.
ഇത്തിത്താനം പള്ളി വികാരി ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട്, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ആന്റണി, ചങ്ങനാശേരി അര്‍ബന്‍ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, ഡോ.പി.സി. അനിയന്‍കുഞ്ഞ്,
ഡോ. എലൈസ കുപ്പോഴക്കല്‍, സിസ്റ്റര്‍ സെലിന് പറമുണ്ടയില്‍, ഡോ. സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര, സിസ്റ്റര്‍ മോളി വടക്കന്‍, ബീന ബിജു, സിസ്റ്റര്‍ ത്രേസ്യ പൗലോസ്, സിസ്റ്റര്‍ മേരിക്കുട്ടി കിണറ്റുകര എന്നിവര്‍ പ്രസംഗിക്കും.