തീക്കോയി ഗവ. ആശുപത്രിക്കു മുന്പിൽ പ്രതിഷേധ ധർണ നടത്തി
1546380
Monday, April 28, 2025 11:39 PM IST
തീക്കോയി: തീക്കോയി ഗവൺമെന്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അവശ്യമരുന്നുകൾ പോലും ലഭ്യമാക്കാതെ ആശുപത്രിയോട് സംസ്ഥാന സർക്കാരും പഞ്ചായത്ത് ഭരണസമിതിയും കാണിക്കുന്ന അവഗണനയ്ക്കെതിരേ ബിജെപി തീക്കോയി പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും തുടർന്ന് ജനകീയ ധർണയും നടത്തി.
പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് പി.വി. ലാലിയുടെ അധ്യക്ഷതയിൽ ദേശീയ നിർവാഹക സമിതി അംഗം പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. ഇ.ഡി. രമണൻ ഇട്ടിപറമ്പിൽ, മിനർവ മോഹനൻ, ജോജിയോ ജോസഫ്, ചെയിസ് തോമസ്, ആനിയമ്മ സണ്ണി, പി.വി. വർഗീസ്, സജീവ് മാപ്രയിൽ, ടി. ഡി. മോഹനൻ, ജോസ് തുടങ്ങിയവർ പ്രസംഗിച്ചു