പാറപ്പാടം ക്ഷേത്രത്തില്‍ മോഷണം: 26 തൂക്കുവിളക്കുകൾ കവർന്നു
1546322
Monday, April 28, 2025 7:05 AM IST
കോട്ടയം: പാറപ്പാടം ദേവീക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൂക്കുവിളക്കുകള്‍ മോഷണം പോയി. 47 വിളക്കുകളിൽ 26 എണ്ണമാണ് കവർന്നത്. ശേഷിച്ച 21 വിളക്കുകൾ അഴിച്ചുവച്ചെങ്കിലും മോഷ്ടാവിന് കൊണ്ടുപോകാൻ കഴിഞ്ഞില്ല.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു മോഷണം നടന്നത്. അര്‍ധരാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ അസ്വാഭാവികമായ ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസിയാണ് മോഷണം നടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ വിവരം പോലീസില്‍ അറിയിച്ചു. കണ്ട്രോള് റൂം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.