മാർത്തോമ്മാമാർഗം ഏറ്റുചൊല്ലി കുറവിലങ്ങാട്ട് പുതുഞായർ ആചരണം
1546092
Sunday, April 27, 2025 11:33 PM IST
കുറവിലങ്ങാട്: മാർത്തോമ്മാ ശ്ലീഹാ സമ്മാനിച്ച ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞ് ആയിരങ്ങൾ മുത്തിയമ്മയുടെ സന്നിധിയിൽ സംഗമിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന പള്ളിയിലെ പുതുഞായർ ആചരണത്തിന്റെ ഭാഗമായാണ് വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമൊരുക്കി തിരുക്കർമങ്ങളും പ്രദക്ഷിണവും നടത്തിയത്.
പുതുഞായർ ആചരണത്തിനൊപ്പം വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളാഘോഷവും നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ മരണവുമായി ബന്ധപ്പെട്ട് ദുഃഖാചരണം കണക്കിലെടുത്ത് ആത്മീയചടങ്ങുകളിൽനിന്ന് ആഘോഷങ്ങൾ
പൂർണമായി ഒഴിവാക്കിയിരുന്നു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിച്ചു. ആയിരങ്ങൾ പങ്കുചേർന്ന ജപമാല മെഴുകുതിരി പ്രദക്ഷിണവും നടന്നു. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായി.