പോസ്റ്റ് ഒടിഞ്ഞ് കാർഷെഡിനു മുകളിൽ വീണു
1546096
Sunday, April 27, 2025 11:33 PM IST
കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ പോസ്റ്റ് ഒടിഞ്ഞ് കാർഷെഡിന്റെ മുകളിലേക്കു വീണു. കുന്നുംഭാഗം പെരുന്നേപറന്പിൽ പയസ് ജോസഫിന്റെ വീടിന് സമീപത്തുനിന്ന പോസ്റ്റാണ് ഒടിഞ്ഞു വീണത്. അപകടത്തിൽ കാറിനും കാർഷെഡിനും ഭാഗികമായി നാശമുണ്ടായി. ഇന്നലെ വൈകുന്നേരം നാലോടെ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്.