മരുന്ന് ദുരുപയോഗം: ബോധവത്കരണ സെമിനാര്‍ നടത്തി
1546306
Monday, April 28, 2025 6:55 AM IST
കോട്ടയം: കോട്ടയം ഡ്രഗ്സ് കണ്ട്രോള് വകുപ്പ് മരുന്ന് ദുരുപയോഗത്തിനെതിരേ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടയം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് ഡോ. അജു ജോസഫ് കുര്യന് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അഖില്‍, കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍,
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ടി.ആര്. നവജി, ഡോ. ജമീല ഹെലന് ജേക്കബ്, ഡോ. ബബിത കെ. വാഴയില്‍ തുടങ്ങിയ പ്രസംഗിച്ചു.