സിപിഐ മാടപ്പള്ളി ലോക്കല്‍ സമ്മേളനം
1546324
Monday, April 28, 2025 7:05 AM IST
മാടപ്പള്ളി: സിപിഐ ലോക്കല്‍ സമ്മേളനം ആരംഭിച്ചു. പെരുമ്പനച്ചിയില്നിന്നു തെങ്ങണയിലേക്ക് നടന്ന പ്രകടനത്തിന് മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാജു പൂമറ്റം, ശാന്തമ്മ ഷാജി, റെജി ജോസഫ്, പി.ആര്. സുനില്‍, പി.എ. ബാബു, തങ്കമ്മ ശശിധര മേനോന്, സുജാത സാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രകടനത്തിന് ശേഷം തെങ്ങണയില്‍ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് ആര്. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടര്‍ അക്ഷയ് രഘുദാസ്, നീതുമോള്‍ ജോസഫ് എന്നിവരെ അനുമോദിച്ചു.
ജില്ലാ എക്സിക്യൂട്ടീവ്അംഗം കെ. മാധവന് പിള്ള, മണ്ഡലം സെക്രട്ടറി എം.ആര്. രഘുദാസ്, ജി. രാധാകൃഷ്ണന്, പി.എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.