അഞ്ചുമന പാലത്തിലെ സമീപ റോഡ് ഇടിഞ്ഞുതാണത് അപകടക്കെണിയായി
1546464
Tuesday, April 29, 2025 3:01 AM IST
വെച്ചൂർ: വൈക്കം-വെച്ചൂർ റോഡിലെ അഞ്ചുമന പാലത്തിന്റെ ഔട്ട് പോസ്റ്റ് ഭാഗത്തെ സമീപ റോഡ് ഇടിഞ്ഞുതാണു. വാഹനം കടന്നുപോകുമ്പോൾ സമീപ റോഡിലെ കുഴിഞ്ഞ ഭാഗത്ത് അകപ്പെട്ട് നിയന്ത്രണം വിടുന്നത് പതിവാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ തലനാരിഴയ്ക്കാണ് പലപ്പോഴും അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്.
മൂന്നരക്കോടിയോളം രൂപ വിനിയോഗിച്ച് നിർമിച്ച പാലം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. അതിവേഗം എത്തുന്ന വാഹനങ്ങൾ കുഴിയിൽ പതിച്ച് നിയന്ത്രണം നഷ്ടമായി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വലിയ അപകടമുണ്ടാകുന്നതിന് കാത്തിരിക്കാതെ അധികൃതർ ഗതാഗതം സുരക്ഷിതമാക്കാൻ നടപടി സ്വകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.