"മുഖ്യമന്ത്രി'യെ തൂക്കിലേറ്റി പ്രതിഷേധിക്കാനുള്ള ശ്രമം തടഞ്ഞു; കടുത്തുരുത്തിയില്‍ സംഘര്‍ഷം
1546467
Tuesday, April 29, 2025 3:01 AM IST
കടുത്തുരുത്തി: പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ കോലം തൂക്കിലേറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തെ സിപിഎം പ്രവര്‍ത്തകരെത്തി തടഞ്ഞതോടെ കടുത്തുരുത്തിയില്‍ സംഘര്‍ഷം. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമെത്തിയാണ് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് അറുതി വരുത്തിയത്. ഇന്നലെ വൈകൂന്നേരം ആറോടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം.
കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഒമ്പത് വര്‍ഷത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ കേരളം നശിച്ച ഒമ്പത് വര്‍ഷങ്ങള്‍ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ കോലമുണ്ടാക്കി തൂക്കിലേറ്റാനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം.
ഇതറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ തൂക്കിലേറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഇരുകൂട്ടരും തര്‍ക്കത്തിലാവുകയും ഇതിനിടെ മുഖ്യമന്ത്രിയുടെ കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു.സിപിഎം പ്രവര്‍ത്തകര്‍ കോലം തട്ടിപ്പറിച്ചെടുത്തു നശിപ്പിച്ചു. ഇതോടെ ഇരുകൂട്ടരം തമ്മില്‍ തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറി.
പ്രശ്നം പരിഹരിക്കുന്നതിന് സ്ഥലത്തെത്തിയ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇരുകൂട്ടരുടെയും നേതാക്കളുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് വൈക്കം ഡിവൈഎസ്പി പി.പി. സിബിച്ചന് പറഞ്ഞു.