ഫിയാത്ത് കോണ്‍ഫറന്‍സില്‍ പ്രോലൈഫ് കണ്വന്ഷന് ഇന്ന്
1546471
Tuesday, April 29, 2025 3:01 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴയില്‍ നടക്കുന്ന ഫിയാത്ത് മിഷന് ഗ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ ഇന്ന് ജീവന്റെ മൂല്യം വ്യക്തമാക്കുന്ന പ്രോലൈഫ് കണ്വന്ഷന് നടക്കും. രാവിലെ ഒമ്പതിന് വിശുദ്ധകുര്‍ബാന. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30വരെ ജീവന്റെ ശുശ്രൂഷകര്‍ക്കായി കണ്വന്ഷന്.
സീന വര്‍ഗീസ്, സിസ്റ്റര്‍ ചെറുപുഷ്പം എന്നിവര്‍ നയിക്കുന്ന ആരാധനയെത്തുടര്‍ന്ന് ഡോ. ഫെലിക്സ് ജയിംസ് പാലാ, യുഗേഷ് പുളിക്കന്‍ കുറവിലങ്ങാട് എന്നിവര്‍ പ്രോലൈഫ് പ്രഭാഷണങ്ങള്‍ നടത്തും. ഉച്ചയ്ക്ക് ഒന്നിന് സിബിച്ചന് ഉപ്പുകുന്നേല്‍, ജോണ്‍ മാര്ട്ടിന് എന്നിവര്‍ ജീവന് അഭിഷേക പ്രാര്‍ഥന നയിക്കും. ജീവന്റെ ശുശ്രൂഷയില്‍ തത്പരരായ എല്ലാവര്ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്. ഫിയാത്ത് കോണ്‍ഫറന്‍സില്‍ മേയ് നാലുവരെ പ്രോലൈഫ് എക്സിബിഷനും ഉണ്ടായിരിക്കും.