ഓഫീസ് ഉദ്ഘാടനം
1546006
Sunday, April 27, 2025 7:05 AM IST
കടുത്തുരുത്തി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് കടുത്തുരുത്തി ജില്ലാ അസോസിയേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയ്യപ്പ് സമ്മേളനവും നടത്തി.
അസോസിയേഷൻ ജില്ലാ ചീഫ് കമ്മീഷണറും കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ എ.സി. സീന ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. ആര്. ബിന്ദുജി മുഖ്യപ്രഭാഷണം നടത്തി.
ഗവണ്മെന്റ് വിഎച്ച്എസ്എസ് കാണക്കാരി പ്രിന്‍സിപ്പൽ ഷിനി, ഹെഡ്മിസ്ട്രസ് ജാസ്മിന്, സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജില്ലാ ചീഫ് കമ്മീഷണര്‍ എ.സി. സീന, അധ്യാപകരായ ആമ്പിള്‍ വി. ജയിംസ്, ജോണ്‍ മാത്യു, സിസ്റ്റര്‍ റോസ് മൈക്കിള്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.