14 സ്നേഹവീടുകളുടെ താക്കോൽദാനം നടത്തി
1546374
Monday, April 28, 2025 11:39 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്ര ജൂബിലി വർഷത്തിൽ കോളജ് എൻഎസ്എസ് യൂണിറ്റ് കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിന്റെയും സഹകരണത്തോടെ ഭവന രഹിതർക്കായി നിർമിച്ച 14 വീടുകളുടെ താക്കോൽദാനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
കോളജ് മാനേജർ റവ.ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ.ആർ.എൻ. ആൻസൽ മുഖ്യപ്രഭാഷണം നടത്തി. എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ഇ.എൻ. ശിവദാസൻ മുഖ്യാതിഥിയായിരുന്നു.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. സൂസമ്മ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളജ് ബസാർ റവ.ഡോ. മനോജ് പാലക്കുടി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സീനിയർ ഫിനാൻസ് ഓഫീസർ സി.ജെ. മനോജ് , വോളണ്ടിയർമാരായ അതുൽ കൃഷ്ണൻ, ഭാഗ്യലക്ഷ്മി രാജ്, ആൽബിൻ തോമസ്, ദിയ തെരേസ് ജോഷി എന്നിവർ പ്രസംഗിച്ചു.