കാർ തലകീഴായി മറിഞ്ഞു
1546315
Monday, April 28, 2025 7:05 AM IST
വൈക്കം: നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ യാത്രക്കാർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ വൈക്കം ഗവൺമെന്റ് ഗേൾസ് സ്കൂളിന് മുൻവശത്തായിരുന്നു അപകടം.
എറണാകുളത്തു പോയി തിരികെ മടങ്ങുകയായിരുന്ന ചെമ്മനത്തുകര സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം കാർ റോഡിനു കുറുകെ തലകീഴായി മറിയുകയായിരുന്നു.
കാർ പൂർണമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്ന അഞ്ചു യാത്രക്കാരും ഡ്രൈവറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് ടൗണിലെ വൈദ്യുതി ബന്ധം നിലച്ചു.