സ്വരുമ ജീവധാര പദ്ധതിക്ക് നാളെ തുടക്കം
1546381
Monday, April 28, 2025 11:39 PM IST
കുറവിലങ്ങാട്: സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നിർധനരായ ഡയാലിസിസ് രോഗികൾക്ക് ആശ്വാസം സമ്മാനിച്ച് ജീവധാര പദ്ധതിക്ക് തുടക്കമിടുന്നു. നിർധന ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റും മരുന്നും സൗജന്യമായി സമ്മാനിക്കുന്ന പദ്ധതി ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ കുറവിലങ്ങാട് സഹകരണബാങ്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്, എക്സിക്യൂട്ടീവ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. പള്ളിക്കവലയിലെ മുത്തിയമ്മ കോംപ്ലക്സിലുള്ള സ്വരുമ ഹാളിലാണ് ഉദ്ഘാടനസമ്മേളനം. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. പ്രസിഡന്റ് ഷിബി വെള്ളായിപറമ്പിൽ അധ്യക്ഷത വഹിക്കും.
സഹകരണബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ സിറിയക് പൈനാപ്പിള്ളിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി ചിറ്റക്കാട്ട്, സെക്രട്ടറി ബാബു ആര്യപ്പള്ളിൽ, എക്സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റ് റോയി കുഴുപ്പിൽ, സെക്രട്ടറി റോളി മുട്ടപ്പിള്ളിൽ, സ്വരുമ സെക്രട്ടറി കെ.വി. തോമസ് കട്ടക്കൽ എന്നിവർ പ്രസംഗിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ: 830 100 8361.