ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിച്ച് ചങ്ങനാശേരിയില്‍ വിലാപയാത്ര
1546013
Sunday, April 27, 2025 7:09 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരവര്‍പ്പിച്ച് ചങ്ങനാശേരിയില്‍ വിലാപ യാത്ര നടത്തി.
സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയുടെ നേതൃത്വത്തിലാണ് മാര്‍പാപ്പയ്ക്ക് ആദരവര്‍പ്പിച്ച് ടൗണ്‍ ചുറ്റി വിലാപയാത്ര നടത്തിയത്. നൂറുകണക്കിന് വിശാസികള്‍ വിലാപയാത്രയില്‍ പങ്കെടുത്തു.
തുടര്‍ന്നു പള്ളിയില്‍ അനുസ്മരണ കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, മുഖ്യാകാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ഷെറിന് കുറശേരി, ഫാ. സിറിള്‍ കളരിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
കൈക്കാരന്മാരായ എ.ജെ. ജോസഫ് ആലഞ്ചേരി, കുര്യാച്ചന് ഒളശ, ചാള്‍സ് പാലാത്ര എന്നിവര്‍ നേതൃത്വം നല്കി.