പാലാ ബാര്‍ അസോസിയേഷന് വനിതകളുടെ നിയന്ത്രണത്തില്‍
1546093
Sunday, April 27, 2025 11:33 PM IST
പാലാ: പാലാ ബാര്‍ അസോസിയേഷന്റെ ഭരണസമിതിയില്‍ എല്ലാ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടത് വനിതകള്‍. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 97 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉഷാ മേനോന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് മുഴുവന്‍ പദവികളിലും വനിതകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.
മിനിമോള്‍ സിറിയക്-വൈസ് പ്രസിഡന്റ്, ആര്. രമ്യ-സെക്രട്ടറി, പ്രജിഷ ജോസ്-ജോയിന്റ് സെക്രട്ടറി, നിഷ നിര്‍മല ജോര്‍ജ്, ആശ രവി-വനിതാ പ്രതിനിധികൾ, സോളിമോള്‍ സെബാസ്റ്റ്യന്‍, രമ്യ റോസ് ജോര്‍ജ്, കെ.ജി. മഞ്ജുഷ, പി.എസ്. സഞ്ജു, ഗായത്രി രവീന്ദ്രന്, മാഗി ബല്‍റാം, ടിനു സ്കറിയ, എന്‍.ജി. ദീപ, ഐറിന് എലിസബത്ത്-എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണു മറ്റു ഭാരവാഹികൾ.
സ്ത്രീശക്തീകരണത്തിന്റെ കാലഘട്ടത്തില്‍ പാലാ ബാര്‍ അസോസിയേഷനില്‍ വനിതകള്‍ മാത്രമുള്‍പ്പെടുന്ന ഭരണസമിതി ചുമതലയേൽക്കുന്നതു ശ്രദ്ധേയമായി.