ജോയ് നീരാളക്കാട്ടില് അനുസ്മരണം
1546007
Sunday, April 27, 2025 7:05 AM IST
കടുത്തുരുത്തി: കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റും കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായിരുന്ന ജോയ് നീരാളക്കോടിന്റെ 19-ാം ചരമവാര്‍ഷികദിനം ആചരിച്ചു. കടുത്തുരുത്തി ഐഎന്‍ടിയുസി ഭവനില്‍ നടന്ന പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി.
സിറിയക് മാത്യു പുഞ്ചത്തലയ്ക്കല്‍, ബേബി തൊണ്ടംകുഴി, സി.എം. ഫിലിപ്, മധു ഏബ്രഹാം, ടോമി പ്രാലടിയില്‍, സി.കെ. ശശി, നോബി മുണ്ടയ്ക്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു.