കുറുമ്പനാടം ഫൊറോന പള്ളിയില്‍ തിരുനാള്‍
1546321
Monday, April 28, 2025 7:05 AM IST
കുറുമ്പനാടം: കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. മൂന്നുവരെ തീയതികളില്‍ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധകുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന. മേയ് ഒന്നിന് രാവിലെ ആറിന് വികാരി റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും.
വിവിധ ദിവസങ്ങളില്‍ ഫാ. ആന്റണി ആനക്കല്ലുങ്കല്‍, ഫാ. ജയിംസ് അത്തിക്കളം, ഫാ. മാത്യു വടക്കേറ്റത്ത്, ഫാ. ജോസഫ് പാറത്താനം എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ചെത്തിപ്പുഴയില്‍ നടക്കുന്ന ഫിയാത്തുമിഷന് സംഗമത്തിനെത്തുന്ന മിഷനറി മെത്രാന്മാര്ക്ക് മേയ് രണ്ടിന് വൈകുന്നേരം അഞ്ചിന് സ്വീകരണം. ബിഷപ് റവ. ഡോ. ചാക്കോ തോട്ടുമാരിക്കല്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
പ്രധാനതിരുനാള്ദിനമായ നാലിന് രാവിലെ 5.30നും 7.30നും വിശുദ്ധ കുര്‍ബാന. രാവിലെ 9.30ന് ഫാ. തോമസ് പാറത്താനവും വൈകുന്നേരം 4.30ന് ഫാ. ഫിലിപ്പോസ് കേഴപ്ലാക്കലും വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല സന്ദേശം നല്‍കും. ആറിന് പ്രദക്ഷിണം, കൊടിയിറക്ക്.