പാലാക്കരി ഫിഷ് ഫാമിലെത്തുന്ന സന്ദർശകർക്ക് ഇനി ബഗിയിൽ ചുറ്റിസഞ്ചരിക്കാം
1546313
Monday, April 28, 2025 6:55 AM IST
കാട്ടിക്കുന്ന്: ചെമ്പ് കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ്ഫാമിലെത്തുന്ന സന്ദർശകർക്ക് ഇനി ബഗി ഉപയോഗിച്ച് ഫാമിലൂടെ സഞ്ചരിച്ച് വേമ്പനാട് കായലിന്റെ സൗന്ദര്യം നുകരാം. ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബഗിയുടെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു.
മത്സ്യ ഫെഡ് ഭരണസമിതി അംഗം എസ്. ബാഹുകൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി. രാജാദാസ്, സബീന സ്റ്റാൻലി, മത്സ്യഫെഡ് കേന്ദ്ര ഓഫീസിലെ മാനേജരും ഫിഷറീസ് ജോയിന്റ് ഡയറക്ടറുമായ കെ. സുഹൈർ,ജില്ലാ മാനേജർ ഡോ. ജോയ്സ് ഏബ്രഹാം, സൂപ്രണ്ട് ജോർജ്, ഫാം മാനേജർ അജിത്ത് കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.
മത്സ്യഫെഡിന്റെ കീഴിലുള്ള ഫാമുകളിൽ അക്വാ ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ബഗി ഫാമിലെത്തുന്ന വയോധികരടക്കമുള്ള സന്ദർശകർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ പറഞ്ഞു.