തെരഞ്ഞെടുത്തു
1546476
Tuesday, April 29, 2025 3:02 AM IST
ചങ്ങനാശേരി: അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റായി എം.കെ. അപ്പുക്കുട്ടന്, ജനറല്‍ സെക്രട്ടറിയായി ഡോ. കല്ലറ പ്രശാന്ത്, ട്രഷറര്‍ കെ. കുട്ടപ്പന് എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി മധു നീണ്ടൂര്‍, തങ്കച്ചന് മ്യാലില്‍, സെക്രട്ടറിമാരായി പി.ജി. അശോക്കുമാര്, കെ.സി. മനോജ്, രാജേഷ് മുടിമല, കമ്മിറ്റി അംഗങ്ങളായി ഒ.കെ. സാബു, ഗോപി മഞ്ചാടിക്കര, സാബു പതിക്കല്‍, രാജന് നാല്പാത്തിമല, ബിബിന്‍ രാജാക്കാട്, വി.എസ്. കുട്ടപ്പന്, മണി പൂത്തോട്ട, കെ.കെ. വിജയന്, സനില്‍കുമാര്‍ വെളിയനാട്, സുനില്‍കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. 17 അംഗ ഡയറക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു.