ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കു സ്വീകരണം: വാഹന വിളംബര ഘോഷയാത്ര നടത്തി
1546305
Monday, April 28, 2025 6:55 AM IST
മണർകാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഒന്നിന് നൽകുന്ന സ്വീകരണത്തോട് അനുബന്ധിച്ചു വാഹന വിളംബര ഘോഷയാത്ര നടത്തി. കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം ജോയിന്റ് കൺവീനറുമായ ഫാ. ലിറ്റു തണ്ടാശേരി ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്രയക്ക് കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ സ്വീകരണങ്ങൾ നൽകി.
മണർകാട് കത്തീഡ്രലിൽനിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയ്ക്ക് തിരുവഞ്ചൂർ സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ കുരിശുപള്ളി, പാറമ്പുഴ സെന്റ് ജോൺസ് പള്ളി, പൊൻപള്ളി സെന്റ് ജോർജ് പള്ളി, നീലിമംഗലം സെന്റ് മേരീസ് പള്ളി, പേരൂർ മർത്തശ്മൂനി പള്ളി, തിരുവഞ്ചൂർ സെന്റ് തോമസ് പള്ളി, തുത്തൂട്ടി മോർ ഗ്രിഗോറിയോസ് ചാപ്പൽ, അരീപ്പറമ്പ് സെന്റ് മേരീസ് പള്ളി,
വെള്ളൂർ സെന്റ് സൈമൺസ് പള്ളി, പങ്ങട സെന്റ് മേരീസ് പള്ളി, പാമ്പാടി സിംഹാസനപ്പള്ളി, സെന്റ് ഇഗ്നാത്തിയോസ് കടവുംഭാഗം പള്ളി, മീനടം സെന്റ് ഇഗ്നാത്തിയോസ് പള്ളി, മീനടം സെന്റ് ജോൺസ് പള്ളി, പുതുപ്പള്ളി സെന്റ് ജോർജ് പള്ളി, മാങ്ങാനം സെന്റ് മേരീസ് ചാപ്പൽ, പാണംപടി സെന്റ് മേരീസ് പള്ളി, തിരുവാർപ്പ് മർത്തശ്മൂനി പള്ളി, കുമരകം ആറ്റാംമംഗലം സെന്റ് ജോൺസ് പള്ളി, സെന്റ് തോമസ് ചെങ്ങളം, സെന്റ് ജോസഫ് കത്തീഡ്രൽ, വടവാതൂർ മാർ അപ്രേം പള്ളി എന്നീ പള്ളികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരിതെ മണർകാട് കത്തീഡ്രലിൽ എത്തി.
കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയാ, സെക്രട്ടറി പി.എ. ചെറിയാൻ എന്നിവർ നേതൃത്വം നൽകി.