വാര്‍ഷിക പൊതുയോഗം
1546376
Monday, April 28, 2025 11:39 PM IST
കാഞ്ഞിരപ്പള്ളി: ശ്രീദേവി വിലാസം വെള്ളാള സമാജം 71ാമത് വാര്‍ഷിക പൊതുയോഗം കേരള വെള്ളാള മഹാസഭ സംസ്ഥാന സെക്രട്ടറി ഇ.പി. ജ്യോതി ഇടക്കര ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് എം.ടി. സജീവ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. വനിത സമാജം ജില്ലാ പ്രസിഡന്റ് ലത ആര്. പ്രസാദ് കളരിക്കല്‍, ഉപസഭ ഭാരവാഹികളായ സി.ആര്. സജി ചൂണ്ടശേരിയില്, ഇ.എന്‍. ഗോപിനാഥപിള്ള ഇലപ്പനാല്‍, ടി.എസ്. പരമേശ്വരന്‍പിള്ള തെക്കുംപുറത്ത്, എം.ആര്. സജി മുണ്ടയ്ക്കല്‍, കെ.സി. മോഹനദാസന്പിള്ള കണ്ടത്തില്‍, ഇ.എസ്. ഹാരീസ് ഇടക്കര, വി.എസ്. ജയകുമാര്‍ വടക്കേനാത്ത്, ജയ ചന്ദ്രന് കൈനാട്ടുകുന്നല്, ഷീലാകുമാരി പരമേശ്വരന്‍പിള്ള തെക്കുംപുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ മേഖലകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അരവിന്ദ് വിജയ് വെച്ചുകുന്നേല്‍, അഖില്‍ അജികുമാര്‍ മുണ്ടയ്ക്കല്‍, അനിത്യ പ്രകാശ് പുതുപ്പറമ്പില്‍ തുടങ്ങിയവരെ ഉപസഭ രക്ഷാധികാരി വി.കെ. രാജപ്പന്‍പിള്ള വെച്ചുക്കുന്നേല് അനുമോദിച്ചു. പുതിയ ഭരണസമിതിയെയും തെരെഞ്ഞടുത്തു.