കൂവപ്പള്ളി കുരിശുമലയിൽ പുതുഞായർ ആചരിച്ചു
1546100
Sunday, April 27, 2025 11:33 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ പുരാതന തീർഥാടനകേന്ദ്രമായ കൂവപ്പള്ളി കുരിശുമലയിൽ പുതുഞായർ ആചരിച്ചു. രാവിലെ ഒന്‍പതിന് കൂവപ്പള്ളി മലബാര്‍ കവലയില്‍നിന്ന് കുരിശുമലയിലേക്കു സ്ലീവാപ്പാത നടത്തി.
തുടർന്ന് 10.30ന് കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. പുതുഞായർ ആചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി കുരിശുമലയിലേക്ക് ഇന്നലെ നിരവധി വിശ്വാസികളാണ് കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ ചൊല്ലി എത്തിയത്. കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശേരിൽ എന്നിവർ നേതൃത്വം നൽകി.