വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
1546375
Monday, April 28, 2025 11:39 PM IST
വാഴൂർ: വാഴൂർ തീർഥപാദപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യംട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. മാതൃസമിതിയുടെ യോഗ കൗൺസിലിംഗ് കേന്ദ്രം എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശനും പുണ്യം ഭവനദാന പദ്ധതി ആദ്യവീടിനുള്ള ഭൂദാനം രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രഫ.എം.എസ്. രമേശൻ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ജി. രാമൻ നായർ അധ്യക്ഷത വഹിച്ചു.
ഗരുഡധ്വജാനന തീർഥപാദസ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, പുണ്യം ട്രസ്റ്റ് സെക്രട്ടറി ബി. രാജീവ്, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് പി.പി. ഗോപി, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍, എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കേരള വിശ്വകര്‍മസഭ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. ഹരി, കൊച്ചിന് എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ജി. ചന്ദ്രശേഖരപിള്ള, വാഴൂര്‍ പഞ്ചായത്തംഗം പ്രഫ. പുഷ്കലാദേവി, റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് മെംബര്‍ എന്‍.ഹരി തുടങ്ങിയവർ പ്രസംഗിച്ചു.
ഗവർണർക്കുള്ള പുണ്യം ട്രസ്റ്റിന്റെ ഉപഹാരം ആർ. അനിൽകുമാർ സമർപ്പിച്ചു.