ഫാ. പ്ലാസിഡ് ജെ. പൊടിപാറയുടെ നാല്പതാം ചരമവാര്‍ഷിക അനുസ്മരണം നടത്തി
1546319
Monday, April 28, 2025 7:05 AM IST
ചങ്ങനാശേരി: ആധുനിക സീറോ മലബാര്‍ സഭയുടെ ശില്പി റവ. ഡോ. പ്ലാസിഡ് ജെ. പൊടിപാറയുടെ നാല്‍പ്പതാം ചരമ വാര്‍ഷികാചരണം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ നടത്തി.
ആഘോഷമായ വിശുദ്ധ കുര്‍ബാന, കബറിടത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിന്നു. സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷൽ ഫാ. ആന്റണി ഇളംതോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു.
ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ സിഎംഐ, ഫാ. ജോസ് വരിക്കപ്പള്ളില്‍, ഫാ. സെബാസ്റ്റ്യന്‍ മാമ്പ്ര, ഫാ. തോമസ് കല്ലുകളം, ഫാ. ലൂക്കാ ചാവറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് മതാധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള ക്വിസ് മത്സരവും നടത്തി.