ഗാന്ധിജിയുടെ പ്രസക്തി അനുദിനം വർധിച്ചുവരുന്നു: മന്ത്രി കടന്നപ്പള്ളി
1546465
Tuesday, April 29, 2025 3:01 AM IST
വൈക്കം: വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിൽ വൈക്കം മ്യൂസിയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും സെമിനാറും നടത്തി. നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോക്യുമെന്ററി പ്രകാശനവും സെമിനാറും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.
ലോകം ഗാന്ധിയിലേക്ക് തിരിച്ചുവരികയും ഗാന്ധിയെ സ്നേഹിക്കുകയും ചെയ്യുമ്പോൾ ഘാതകനെ ചരിത്രപുരുഷനായി ഉയർത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നു വരുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നഗരസഭാ കൗൺസിലർമാരായ എസ്. ഹരിദാസൻ നായർ, എൻ. അയ്യപ്പൻ, ബിന്ദു ഷാജി, ലേഖശ്രീകുമാർ, ഡോക്യുമെന്ററി സംവിധായകൻ നൂറനാട് രാമചന്ദ്രൻ നായർ, കെ.ബി. ജയശങ്കർ, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ-ചാർജ് എസ്. പാർവതി, വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നു നടന്ന സെമിനാറിൽ "ശതാബ്ദി പിന്നിടുന്ന വൈക്കം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.