അധ്യാപകർ മിഷനറിമാരായിരിക്കണം: മാർ തോമസ് തറയിൽ
1546472
Tuesday, April 29, 2025 3:01 AM IST
അതിരമ്പുഴ: അധ്യാപകർ മിഷനറിമാരായിരിക്കണമെന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സംഘടിപ്പിച്ച സോണൽ അധ്യാപക കൺവൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കൺവൻഷൻ അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു.
അതിരൂപത വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണിൽ അധ്യാപകർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ലഹരിക്കെതിരേ അമൃതം പദ്ധതി ഉദ്ഘാടനം ചെയ്തു.
അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജോബി മൂലയിൽ, പ്രഫ. ഡെയ്സൺ പാണങ്ങാടൻ, ഫാ. ജെനി ഇരുപതിൽ എന്നിവർ ക്ലാസുകൾ നയിച്ചു. സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, സോണൽ പ്രസിഡന്റ് ഷൈനി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ഡോ. ജിഷമോൾ അലക്സ്, ഷാജി സി. മാണി, ചെറിയാൻ ജോബ്, ജെർലിൻ ജോസഫ്, അൽഫോൻസാ മാത്യു, സിനി ജോസഫ്, ബീന ജോസഫ്, ഡോ. ബിജി കെ. സെബാസ്റ്റ്യൻ, ജിൻസി സേവ്യർ, ജിജി എം.എം, ബോണി ലിയോ, രേണു ജോസഫ്, ഡയസ് തോമസ് എന്നിവർ നേതൃത്വം നൽകി.