പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതിയ മന്ദിരോദ്ഘാടനം
1546065
Sunday, April 27, 2025 10:43 PM IST
വാഴൂര്‍: തീർഥപാദപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്മാന് ജി. രാമന് നായര്‍ അധ്യക്ഷത വഹിക്കും. മാതൃസമിതിയുടെ യോഗ, കൗണ്‍സലിംഗ് കേന്ദ്രം എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെംബര്‍ പ്രീതി നടേശന് ഉദ്ഘാടനം ചെയ്യും. പുണ്യം ഭവനദാന പദ്ധതിയുടെ ആദ്യ വീടിനുള്ള ഭൂദാനം രാഷ്ട്രീയ സ്വയംസേവകസംഘം ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രഫ. എം.എസ്. രമേശന് നിര്‍വഹിക്കും.
മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് പി.പി. ഗോപി, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എസ്. മോഹന്‍, എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കേരള വിശ്വകര്‍മസഭ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. ഹരി, കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. റജി, കൊച്ചിന് എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ജി. ചന്ദ്രശേഖരപിള്ള, വാഴൂര്‍ പഞ്ചായത്തംഗം പ്രഫ. പുഷ്കലാദേവി, റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് മെംബര്‍ എന്‍. ഹരി, ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആര്. അനില്‍കുമാര്‍ തുടങ്ങിയവർ പ്രസംഗിക്കും.
രണ്ടു പതിറ്റാണ്ടിലേറെയായി സാമൂഹ്യ സേവന രംഗത്തു വാഴൂർ പുണ്യം ട്രസ്റ്റ് പ്രവര്‍ത്തിച്ചു വരുന്നു.
22 കുട്ടികൾ ബാലഭവനത്തിൽ താമസിച്ച് പഠിക്കുന്നു. വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ 24 പേർ പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിലുണ്ട്. വൈദ്യസഹായം, വിദ്യാഭ്യാസം, മംഗല്യം, ഭവനദാനം, പട്ടിണി രഹിത ഗ്രാമം, യോഗ കൗൺസലിംഗ് തുടങ്ങിയ നിരവധി പദ്ധതികളും ഇവിടെയുണ്ട്.