കല്ലറ സെന്റ് തോമസ് ക്നാനായ പള്ളിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് സമാപനം
1546369
Monday, April 28, 2025 11:39 PM IST
കല്ലറ: സെന്റ് തോമസ് ക്നാനായ പള്ളിയുടെ 125-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി.
ഇന്നലെ വൈകുന്നേരം 4.45ന് നടന്ന ജൂബിലി സമാപന പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഇടവകയിലെയും ഫൊറോനയിലെയും വൈദികരും മുൻ വൈദികരും സഹകാർമികരായി.
വൈകുന്നേരം 6.30ന് നടന്ന ജൂബിലി സമാപന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, മോൻസ് ജോസഫ് എംഎൽഎ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ജൂബിലി കൺവീനർ സജി കളരിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.