പനമറ്റം മേഖലയിൽ കാറ്റ്; വൻ നാശനഷ്ടം
1546094
Sunday, April 27, 2025 11:33 PM IST
പനമറ്റം: പനമറ്റം ഹെൽത്ത് സെന്റർ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നാശനഷ്ടം.
പനമറ്റം-തമ്പലക്കാട് റോഡിലേയ്ക്ക് ഒടിഞ്ഞുവീണ തേക്കുമരം ഒരു മണിക്കൂറോളം ഗതാഗതതടസമുണ്ടാക്കി. ഹെൽത്ത് സെന്ററിനും പുതിയകത്തിനുമിടയിലായിരുന്നു കാറ്റ് നാശം വിതച്ചത്. വൈദ്യുതികമ്പികളും പൊട്ടിവീണു. കാഞ്ഞിരപ്പള്ളിയിൽനിന്നു ഫയർഫോഴ്സെത്തിയാണ് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
പറപ്പിള്ളാത്ത് ചന്ദ്രബാബുവിന്റെ 50 ഇഞ്ച് വണ്ണമുള്ള തേക്കാണ് റോഡിലേക്ക് ഒടിഞ്ഞു വീണത്. പറപ്പിള്ളാത്ത് ഉണ്ണിയുടെ രണ്ട് തേക്ക്, ഒരുപ്ലാവ്, രണ്ട് റബർ എന്നിവയും കാറ്റിൽ ഒടിഞ്ഞുവീണു. സമീപത്തെ നിരവധി പേരുടെ കപ്പ, വാഴ കൃഷികൾക്കും കാറ്റ് നാശമുണ്ടായി. മേഖലയിൽ കനത്ത ഇടിമിന്നലുമുണ്ടായി.