ജല്‍ ജീവന്: റോഡുകള്‍ ഗതാഗതയോഗ്യമാക്കണം
1546469
Tuesday, April 29, 2025 3:01 AM IST
ചങ്ങനാശേരി: ജല്‍ ജീവന് പൈപ്പു സ്ഥാപിക്കാന്‍ കുഴിയെടുത്തിട്ട് നന്നാക്കാതെ കിടക്കുന്ന റോഡുകള്‍ മഴക്കാലത്തിനു മുന്‍പ് അടിയന്തരമായി ഗതാഗതയോഗ്യ മാക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്)ചങ്ങനാശേരി നിയോജകമണ്ഡലം നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മേയ് 10ന് കോട്ടയത്തു നടക്കുന്ന പ്രകടനത്തില്‍ ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍നിന്നും 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയിംസ് കലാവടക്കന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ്. ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി, അനു തോമസ്, ജോണ്‍ ആന്റണി, പ്രിജോ പതാരംചിറ, ബെന്നി വട്ടക്കാടന്‍, തോമസ് തേമ്പാറ, ബെന്നി പൊക്കത്തില്‍, ചാക്കോ കാഞ്ഞിരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.