നെല്ലുസംഭരണം വൈകുന്നു : കൃഷിമന്ത്രിയുടെ ഓഫീസില്‍ നെല്‍കര്‍ഷകരുടെ പ്രതിഷേധം
1546318
Monday, April 28, 2025 7:05 AM IST
ചങ്ങനാശേരി: ആഴ്ചകളായിട്ടും സംഭരിക്കാതെ കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കുക, ഉപ്പുവെള്ളം, ഉഷ്ണ തരംഗം, വേനല്‍മഴ എന്നിവ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുക, സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത പാടശേഖര സമിതി ഭാരവാഹികളും നെല്‍കര്‍ഷക സംരക്ഷണസമിതി സംസ്ഥാന നേതാക്കളും കൃഷിമന്ത്രി പി. പ്രസാദിന്റെ ചേര്‍ത്തലയിലെ ഒാഫീസില്‍ നിവേദനവുമായെത്തി പ്രതിഷേധിച്ചു.
മന്ത്രി ഫോണില്‍ നേതാക്കളുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പുഴ സിപിഐ ഓഫീസില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി. ഇതിനുശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
വിവിധ പാടശേഖര ഭാരവാഹികളായ വി.എസ്. ഹരിലാല്‍, തങ്കച്ചന്, ആര്. അനില്‍, രമണന് കരുവേലിപ്പാടം, സുനില്‍കുമാര്‍ പി. കന്നിട്ടപാടം, പി.ആര്. അനില്‍കുമാര്‍, നെല്ക്കര്ഷകസമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്,
ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ലാലിച്ചന്‍ പള്ളി വാതുക്കല്, വേലായുധന് നായര്‍, മാത്യൂ തോമസ്, അജയന്, മോഹനന്, അനീഷ് തകഴി, സുനു പി. ജോര്‍ജ്, ഗണേഷ് ബാബു, അഷറഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.